മോഹന്‍ ഭാഗവത് രാഷ്ട്രപിതാവ്'; വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍
rss

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി. ഇമാം മേധാവിയുടെ ക്ഷണപ്രകാരമാണ് ആര്‍എസ്എസ് മേധാവി ഡല്‍ഹിയിലെ മദ്രസ തജ്വീദുല്‍ ഖുറാന്‍ സന്ദര്‍ശിച്ചത്. കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തിയാണ് ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയത്.

'ഞങ്ങളുടെ പിതാവിന്റെ ചരമവാര്‍ഷികത്തില്‍ എന്റെ ക്ഷണം സ്വീകരിച്ച് മോഹന്‍ ഭഗവത് ജി ഇന്ന് എത്തിയിരുന്നു.അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്ര ഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം രാജ്യത്തിന് നല്ല സന്ദേശമാണ് നല്‍കുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ് . എന്നാല്‍ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു.' ഇല്യാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

Share this story