മോദി ജി,നിങ്ങളുടെ കേന്ദ്ര മന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തുന്നു': സഞ്ജയ് റാവത്ത്
ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത തള്ളി എംപി സഞ്ജയ് റാവത്ത്
നിങ്ങള്‍ അത്തരം ഭീഷണികളെ പിന്തുണയ്ക്കുന്നുണ്ടോ?

എന്‍.സി.പി നേതാവ് ശരദ് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരദ് പവാര്‍ മഹാരാഷ്ട്രയുടെ മകനാണ്. അദ്ദേഹത്തെ ഭീക്ഷണി പെടുത്തുന്നതില്‍ നിങ്ങള്‍ പിന്തുണയ്ക്കുന്നുണ്ടോയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും സഞ്ജയ് റാവത്ത് ചോദിച്ചു.
'അദ്ദേഹം മഹാരാഷ്ട്രയുടെ മകനാണ്. അവര്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. മോദി ജി, അമിത് ഷാ… നിങ്ങള്‍ ഇത് കേള്‍ക്കുന്നുണ്ടോ? നിങ്ങളുടെ മന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തുന്നു. നിങ്ങള്‍ അത്തരം ഭീഷണികളെ പിന്തുണയ്ക്കുന്നുണ്ടോ? മഹാരാഷ്ട്ര അറിയാന്‍ ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. 
മഹാ വികാസ് അഘാഡിയെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കില്ലന്നും റോഡില്‍ തടയുമെന്നും ഒരു കേന്ദ്രമന്ത്രി ശരദ് പവാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. ഇതാണ് ബി.ജെ.പി ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ അത് പരസ്യമായി പ്രഖ്യാപിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ തുടര്‍ന്നാലും ഇല്ലെങ്കിലും ശരദ് പവാറിനെതിരെയുള്ള  ഇത്തരം ഭീക്ഷണികള്‍  അംഗീകരിക്കാനാവില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കി.

Share this story