മിസോറാമിലെ കല്ല് ക്വാറി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

misoram

മിസോറാം : മിസോറാമിലെ ഹ്നഹ്തിയാൽ ജില്ലയിലുഉണ്ടായ കല്ല് ക്വാറി അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സൈസിക്പുയി അറിയിച്ചു. അതേസമയം കാണാതായ ഒരാൾക്കായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

ബിഎസ്എഫ്, അസം റൈഫിൾസ്, എൻഡിആർഎഫ്, സംസ്ഥാന പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംഘങ്ങൾ ബാക്കിയുള്ള ആളുടെ മൃതദേഹം പുറത്തെടുക്കാൻ തെരച്ചിൽ നടത്തുകയാണെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ചൊവ്വാഴ്ച എട്ട് കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ആകെ 11 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.

Share this story