ബ്രിജ്ഭൂഷന്‍ സ്ഥാനം ഒഴിയുമെന്ന് മന്ത്രി ; പ്രതിഷേധം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍

minister

ലൈംഗീകാതിക്രമ ആരോപണം നേരിടുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശര്‍ണ്‍സിംഗ് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍. ട്വിറ്റര്‍ വഴിയാണ് മന്ത്രി ഈ തീരുമാനം അറിയിച്ചത്.
ഒളിംപിക് അസോസിയേഷന്‍ നിയോഗിച്ച സമിതിയുടെ അന്വേഷണത്തോട് സിംഗ് സഹകരിക്കുമെന്നും ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി നിരീക്ഷണ സമിതിയെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രസിഡന്റ് സ്ഥാനത്തു നിന്ന് നാല് ആഴ്ചത്തേക്ക് ബ്രിജ്ഭൂഷണ്‍ മാറി നില്‍ക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
 

Share this story