കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
Minister Smriti Irani


കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ 2020-ലായിരുന്നു രോഗം ബാധിച്ചത്.ഡൽഹിയിൽ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താൻ കൊവിഡ് ബാധിതയാണെന്ന വിവരം അറിയിച്ചത്.

ജൂൺ 23-ന് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ചടങ്ങിനെത്താൻ കഴിയുകയില്ലെന്ന് അറിയിച്ച കേന്ദ്രമന്ത്രി ഡൽഹിയിലെ രാജേന്ദ്ര നഗർ നിവാസികളോട് ക്ഷമാപണവും നടത്തി.

Share this story