ബംഗളൂരുവിൽ മെട്രോ തൂൺ തകർന്നു വീണു

pole

ബംഗളൂരു : ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന മെട്രോ തൂൺ തകർന്നു വീണു. ഔട്ടർ റിങ് റോഡിൽ എച്ച്ബിആ‍ർ ലെയൗട്ടിലാണ് അപകടം നടന്നത്. നി‍ർമ്മാണത്തിലെ പാകപ്പിഴകൾ ആണ് അപകടത്തിന് കാരണമായതെന്നാണ് അറിയാൻ കഴിയുന്നത്.ഈ സമയത്ത് സമീപത്തെ റോഡിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരായ കുടുംബത്തിന്‍റെ മേലേക്കാണ് തൂണ്‍ തകര്‍ന്ന് വീണത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബത്തിലെ മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എയർപോർട്ടിലേക്ക് എക്സ്റ്റന്റ് ചെയ്തുകൊണ്ടുള്ള മെട്രോ നിർമ്മാണത്തിനിടെയാണ് അപകടം. തൂണിന് കാര്യമായ തകരാറുണ്ടായിരുന്നുവെന്നാണ് മനസ്സിലാകുന്നത്. ഇവരുടെ നില ​ഗുരുതരമല്ല. കൊച്ചി മെട്രോ തൂണിന് വിള്ളലുണ്ടെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബെം​ഗളുരു മെട്രോ തൂൺ തകർന്നുവീണിരിക്കുന്നത്. 

Share this story