പ്രധാനമന്ത്രിയുമായി മണിപ്പൂർ മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
Manipur CM Biren Singh

മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മണിപ്പൂർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഡൽഹി സന്ദർശനമാണിത്. മന്ത്രിസഭാ വിപുലീകരണവും മന്ത്രിമാരുടെ വകുപ്പുകളും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന.

ആറ് പുതിയ മന്ത്രിമാരെ കൂടി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സഭയിൽ ഉൾപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഇംഫാലിലെ രാജ്ഭവനിൽ ഗവർണർ ലാ ഗണേശൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ മന്ത്രിസഭയിലെ മന്ത്രിമാരുടെ എണ്ണം 12 ആയി. നിലവിൽ ബിജെപിയിൽ നിന്ന് 10 പേരും എൻപിഎഫിൽ നിന്ന് രണ്ട് പേരും മന്ത്രിസഭയിലുണ്ട്. എന്നാൽ പുതിയ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.

Share this story