മഹാരാഷ്ട്രാ പ്രതിസന്ധി; നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന്
ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കേണ്ടിവരും; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉദ്ദവ് താക്കറെ
വിമതരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടന്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയിലെ അഗാഡി സര്‍ക്കാര്‍ തുലാസില്‍ നില്‍ക്കെ മുഖ്യമന്ത്രി ഉദ്ധവ് തക്കറെ വിളിച്ച നിര്‍ണ്ണായക മന്ത്രി സഭയോഗം ഇന്ന്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ ഗുവഹത്തിയിലേക്ക് മാറ്റി. വിമതരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണെന്നും എല്ലാവരും ഉടന്‍ തിരിച്ചു വരുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അപ്രതീക്ഷിത നീക്കം. ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത എംഎല്‍എമാരെ സൂറത്തിലെ ഹോട്ടലില്‍ നിന്നും ബിജെപി ഭരിക്കുന്ന അസമിലെ ഗുവാഹത്തിയിലേക്ക് മാറ്റി.

നേരത്തെയുള്ള 22 ശിവസേനാ എംഎല്‍എമാര്‍ക്കൊപ്പം പ്രഹര്‍ ജന്‍ശക്തി പാര്‍ട്ടിയുടെ 2 എംഎല്‍എമാര്‍കൂടി ഇന്നലെ അര്‍ദ്ധ രാത്രി സൂറത്തില്‍ എത്തി വിമതര്‍ക്കൊപ്പം ചേര്‍ന്നു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ച നിര്‍ണായക മന്ത്രിസഭാ യോഗം ഇന്ന് ചേരും.

Share this story