മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ അധികാരമല്ല തങ്ങളുടെ വിഷയം : നിലപാടുമായി സഞ്ജയ് റാവത്ത്
ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കുമെന്ന വാര്‍ത്ത തള്ളി എംപി സഞ്ജയ് റാവത്ത്

മുംബൈ : മഹാരാഷ്ട്ര പ്രതിസന്ധിക്കിടെ അധികാരമല്ല തങ്ങളുടെ വിഷയമെന്ന നിലപാടുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തന്റെ പഴയ സുഹൃത്താണ് ഷിൻഡെയെന്ന് റാവത്ത് പറഞ്ഞു. പതിറ്റാണ്ടുകൾ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഷിൻഡെക്ക് ഞങ്ങളെയോ ഞങ്ങൾക്ക് അയാ​ളെയോ ഒഴിവാക്കാനാവില്ല. കഴിഞ്ഞ ദിവസം ഒരു മണിക്കൂർ ഷിൻഡെയുമായി സംസാരിച്ചുവെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.

ഷിൻഡെ പാർട്ടിക്ക് മുമ്പാകെ നിബന്ധനകളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ഒരു പോരാളിയാണ്. നിരന്തരമായി പോരാടുകയാണ് ഞങ്ങൾ. അധികാരം നഷ്ടപ്പെട്ടാലും ഞങ്ങൾ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

അധികാരം പോകും വീണ്ടും വരും. എന്നാൽ, ബഹുമാനം അങ്ങനെയല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയിൽ ശിവസേന എം.എൽ.എമാരു​മായി മുതിർന്ന നേതാവ് ഏക്നാഥ് ഷിൻഡെ പാളയം വിട്ടതോടെയാണ് പുതിയ പ്രതിസന്ധിക്ക് തുടക്കമായത്. 40 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്നാണ് ഏക്നാഥ് ഷിൻഡെയുടെ അവകാശവാദം.

Share this story