കര്‍ണാടകയില്‍ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്
cm-pinarayi

കര്‍ണാടകയിലെ ബാഗേപളളിയില്‍ സിപിഐഎം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതുസമ്മേളനവും ഇന്ന്. കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയിലാണ് സിപിഐഎം മഹാറാലി സംഘപ്പിക്കുന്നത്. പി.ബി അംഗങ്ങളായ എംഎ. ബേബി, ബിവി. രാഘവലു, കര്‍ണാടക സംസ്ഥാന സെക്രട്ടറി യു ബസവരാജ് എന്നിവരും റാലിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബെംഗളൂരുവിലും, ബാഗേപ്പള്ളിയിലും ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

Share this story