മധ്യപ്രദേശിൽ മതത്തിന്റെ പേരിൽ ആൾക്കൂട്ടം യുവാവിനെ ആക്രമിച്ചതായി പരാതി
beat

മതത്തിന്റെ പേരിൽ ആൾക്കൂട്ടം ആക്രമിച്ചതായി ആരോപിച്ച് യുവാവും കുടുംബവും. മധ്യപ്രദേശിലെ ചിന്ദ്‍വാര ജില്ലയിൽ തന്നെയും കുടുംബത്തെയും ജനക്കൂട്ടം മർദിച്ചതായി വാജിദ് അലി (23) ആണ് പരാതി നൽകിയിരിക്കുന്നത്. പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌.ഐ‌.ആർ) പോലീസ് സംഭവം തെറ്റായി ഉദ്ധരിച്ചതായും ഇയാൾ ആരോപിച്ചു.

സെപ്തംബർ 15 ന് ചിന്ദ്‍വാരയിലെ ഔരിയ ഗ്രാമത്തിൽ വാജിദ് അലി (23), പിതാവ് ലായക് അലി, അമ്മ എന്നിവരെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലെത്തിച്ചു. ഇവരെ പിന്നീട് ചിന്ദ്‍വാരയിലെ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.വാജിദിന്റേയും കുടുംബത്തിന്റെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Share this story