ഗുവഹത്തിയില്‍ വിമത എംഎല്‍എമാര്‍ക്ക് ആഡംബര ജീവിതം ; ഏഴു ദിവസത്തേക്ക് 70 മുറികള്‍, ദിവസേനയുള്ള ചെലവ് എട്ടു ലക്ഷം
hotel
196 മുറികളുള്ള ഹോട്ടലില്‍ ഏഴ് ദിവസത്തേക്കായി 70 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിലാഴ്ത്തിയ വിമത ശിവസേന എംഎല്‍എമാര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത് ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. 196 മുറികളുള്ള ഹോട്ടലില്‍ ഏഴ് ദിവസത്തേക്കായി 70 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ മുറികള്‍ക്ക് ഏഴ് ദിവസത്തേക്ക് 56 ലക്ഷം രൂപയാണ് നിരക്ക് . ഭക്ഷണത്തിനും മറ്റ് സേവനങ്ങള്‍ക്കുമുള്ള പ്രതിദിന ചെലവ് 8 ലക്ഷം രൂപയും.
എംഎല്‍എമാര്‍ക്കും , കോര്‍പ്പറേറ്റ് ഇടപാടുകളില്‍ ഇതിനകം ബുക്ക് ചെയ്തവര്‍ക്കും മാത്രമെ നിലവില്‍ റൂം അനുവദിക്കുന്നുള്ളൂ. വിവാഹമൊഴികെയുള്ള പരിപാടികള്‍ അനുവദിക്കുന്നില്ല. പുറത്തു നിന്നുള്ളവര്‍ക്കായി ഭക്ഷണശാല തുറന്ന് നല്‍കുന്നില്ല.ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്തിലേക്കാണ് ആദ്യം പോയത്. പിന്നീട് ബുധനാഴ്ച അസമിലെ ഗുവാഹത്തിയിലേക്ക് എത്തുകയായിരുന്നു. സ്വതന്ത്രര്‍ ഉള്‍പ്പെടെ 46 ഓളം എംഎല്‍എമാരുമായാണ് ഏകനാഥ് ഷിന്‍ഡെ ക്യാമ്പ് ഗുവാഹത്തിയില്‍ ചെയ്യുന്നത്.

Share this story