ഡല്‍ഹിയില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ച് കൊന്നു
gun
ഇന്നലെ രാത്രി 8.30 ഓടെയാണ് ആക്രമണമുണ്ടായത്

ഡല്‍ഹിയില്‍ പ്രാദേശിക ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു. മയുര്‍ വിഹാറിലെ ജീതു ചൗധരിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 8.30 ഓടെയാണ് ആക്രമണമുണ്ടായത്. മയൂര്‍ വിഹാറിലെ ഇദ്ദേഹത്തിന്റെ വീടിന് പുറത്ത് വെച്ചാണ് വെടിയേറ്റത്. രണ്ട് പേരാണ് വെടിവെപ്പിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. എന്താണ് അക്രമത്തിന് പിന്നിലുള്ള കാരണമെന്നും വ്യക്തമല്ല. ജീതുവിന്റെ ശരീരത്തില്‍ ആറു തവണ വെടിയേറ്റിട്ടുണ്ട്.
പട്രോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരാണ് വെടിയേറ്റ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ ജീതു ചൗധരിയെ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Share this story