ലിവിംഗ് ടുഗെതറാണ് കുറ്റകൃത്യങ്ങള്‍ക്കെല്ലാം കാരണം ; കേന്ദ്രമന്ത്രി

minister

ലിവിംഗ് ടുഗെതര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ വിമര്‍ശിച്ച് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗഷല്‍ കിഷോര്‍. കുറ്റകൃത്യങ്ങള്‍ക്കെല്ലാം കാരണം ലിവിംഗ് ടുഗെതര്‍ ബന്ധങ്ങളാണ്. വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ഇത്തരം ബന്ധങ്ങളില്‍ അകപ്പെടാതിരിക്കാന്‍ സൂക്ഷിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മെഹ്‌റൗലി കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. എന്തിനാണ് ലിവിംഗ് ടുഗെതര്‍ ജീവിതം നയിക്കുന്നത് ബന്ധം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തു ജീവിച്ചുകൂടെ എന്ന് മന്ത്രി ചോദിച്ചു. 

വിദ്യാഭ്യാസമുളള പെണ്‍കുട്ടികള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് ഒറ്റക്ക് തീരുമാനമെടുക്കാന്‍ കഴിയുമെന്ന് കരുതുകയാണ്. മാതാപിതാക്കള്‍ ബന്ധം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ നിയമപരമായി നേരിടണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

Share this story