ഇടിമിന്നല്‍: ബിഹാറില്‍ 17 മരണം
death
വൈശാലിയില്‍ മൂന്നുപേരും, ബങ്ക, ഖഗാരിയ ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരിച്ചു.

ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിലുണ്ടായ ഇടിമിന്നലേറ്റ് 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ആറുപേര്‍ മരിച്ച ഭഗല്‍പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. വൈശാലിയില്‍ മൂന്നുപേരും, ബങ്ക, ഖഗാരിയ ജില്ലകളില്‍ രണ്ടുപേര്‍ വീതവും മരിച്ചു. മുന്‍ഗര്‍, കതിഹാര്‍, മധേപുര, സഹര്‍സ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ വീതവുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ദുഃഖം രേഖപ്പെടുത്തി. 

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ഇടിമിന്നലിനെത്തുടര്‍ന്ന് ഒഡീഷയിലെ നുവാപദ ജില്ലയില്‍ നാലുപേരും, ഛത്തീസ്ഗഡില്‍ മൂന്ന് പേരും മരിച്ചു.

Share this story