വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ വ്യവസായ പ്രമുഖര്‍ ജോലിക്കെടുക്കട്ടെ; വിമര്‍ശനവുമായി അഖിലേഷ് യാദവ്
സമാജ്‌വാദി പാര്‍ട്ടി കുടുംബാധിപത്യത്തില്‍ അധിഷ്ഠിതമെന്ന വിമര്‍ശനം ; മറുപടിയുമായി അഖിലേഷ് യാദവ്
അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രത്തിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്. പദ്ധതിയെ പിന്തുണച്ച വ്യവസായ പ്രമുഖര്‍ വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ അവരുടെ കമ്പനികളില്‍ ജോലിനല്‍കി നിയമിക്കണമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. അഗ്‌നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളുടെ വിശ്വാസം നേടിയെടുക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്‌നിപഥ് പദ്ധതിയെ പിന്തുണയ്ക്കുന്ന പ്രമുഖ വ്യവസായികള്‍ക്ക് വിരമിച്ച സൈനികരുടെ ലിസ്റ്റ് അയയ്ക്കുമെന്ന് ഉത്തര്‍പ്രദേശ് പ്രതിപക്ഷ നേതാവ് അഖിലേഷ് മുന്നറിയിപ്പ് നല്‍കി.

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ലിമിറ്റഡ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മജുംദാര്‍ ഷാ തുടങ്ങിയ വ്യവസായ പ്രമുഖര്‍ അഗ്‌നിപഥ് പദ്ധതിയെ പിന്തുണച്ചതിന് പിന്നാലെയാണ് യാദവിന്റെ പ്രതികരണം.

Share this story