പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് നിയമ മന്ത്രാലയം
Thu, 4 Aug 2022

നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിലവിലുള്ള ചീഫ് ജസ്റ്റിസ് ഓഫീസിന് ലഭിച്ചു.
പുതിയ ചീഫ് ജസ്റ്റിസിനെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ട് നിയമ മന്ത്രാലയം. നിലവിലുള്ള ചീഫ് ജസ്റ്റിസ് എന്‍വി രമണ ഓഗസ്റ്റ് 26ന് വിരമിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. നിയമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിലവിലുള്ള ചീഫ് ജസ്റ്റിസ് ഓഫീസിന് ലഭിച്ചു. ജസ്റ്റിസ് എന്‍ വി രമണ വിരമിക്കുമ്പോള്‍ ജസ്റ്റിസ് യുയു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകും
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നാണ് രാജ്യത്തെ 48ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എന്‍.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. രാഷ്ട്രപതി ഭവനില്‍ കനത്ത കൊവിഡ് നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങ്.