ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം

google news
ashish

ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് എട്ടാഴ്ചത്തേക്കുള്ള ഇടക്കാല ജാമ്യം നൽകി സുപ്രിം കോടതി.വളരെ കർശനമായ വ്യവസ്ഥകൾ ജാമ്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ദില്ലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാമ്യ അപേക്ഷയിൽ അന്തിമവാദം മാർച്ച് 14ന് നടക്കുമെന്ന് കോടതി പറഞ്ഞു.തനിക്ക് സ്വാഭാവിക മനുഷ്യ നീതി നിഷേധിക്കപ്പെട്ടു എന്ന ആരോപണമാണ് ആശിഷ് മിശ്ര പ്രധാനമായി മുന്നോട്ട് വച്ചിരുന്നത്. 

നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. വിഷയത്തിൽ സുപ്രിം കോടതി വാദം കേൾക്കുകയും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെകെ മഹേശ്വരി എന്നിവർ അധ്യക്ഷനായിട്ടുള്ള ബെഞ്ച് പല ഘട്ടങ്ങളിൽ സർക്കാരിൻറെ അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു. പക്ഷേ എല്ലാ ഘട്ടത്തിലും ഈ ജാമ്യത്തെ യുപി സർക്കാർ എതിർത്തു. ഈ ഒരു സാഹചര്യത്തിലാണ് തനിക്ക് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ടെന്നും നിരപരാധിത്വം തെളിയിക്കുന്നതിന് താൻ പുറത്ത് വരേണ്ടത് അനിവാര്യമാണ് എന്നും ആശിഷ് മിശ്ര കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Tags