കെജ്രിവാള്‍ നിരുത്തരവാദിയായ നേതാവ്, മുഖ്യമന്ത്രിയുടെ കടമ കൃത്യമായി നിര്‍വഹിക്കുന്നില്ല: ഡല്‍ഹി സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്
aravind kejriwal
'നിരുത്തരവാദിയായ നേതാവ്' എന്നാണ് ചൗധരി കെജ്രിവാളിനെ വിശേഷിപ്പിച്ചത്.

ഡല്‍ഹി ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അനില്‍ ചൗധരി. 'നിരുത്തരവാദിയായ നേതാവ്' എന്നാണ് ചൗധരി കെജ്രിവാളിനെ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കര്‍ത്തവ്യങ്ങള്‍ അദ്ദേഹം കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നും ചൗധരി ആരോപിച്ചു.'
റാലി കടന്നു പോകുമ്പോള്‍ എന്തുകൊണ്ട് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തയില്ല. കേന്ദ്ര സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരുന്നു. ഡല്‍ഹി സമാധാനത്തിന്റെയും ഐക്യത്തിന്റെയും മാതൃകയായിരുന്നുവെന്നും അനില്‍ ചൗധരി പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ പരസ്പരം കുറ്റപ്പെടുത്തുകമാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this story