കന്നഡ നടന്‍ ദര്‍ശന്റെ ഫാം ഹൗസിലെ ജീവനക്കാരന് പോക്‌സോ കേസില്‍ 43 വര്‍ഷം തടവ്

Kannur rape case turning point Girl's father accused in POCSO case

\കന്നഡ നടന്‍ ദര്‍ശന്റെ ഫാം ഹൗസിലെ ജീവനക്കാരന് പോക്‌സോ കേസില്‍ 43 വര്‍ഷം തടവ്. ബിഹാര്‍ സ്വദേശിയായ നജീബ്(33)ആണ് ശിക്ഷിക്കപ്പെട്ടത്. 2021ല്‍ 9 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 

നജീബ് 50000 രൂപ പിഴയും  അടക്കണം. നടന്റെ ഫാം ഹൗസിലെ കുതിരകളെ പരിപാലിക്കുന്ന ജോലിയാണ് നജീബ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കര്‍ണാടക സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.

Share this story