ജസ്റ്റിസ് യു.യു. ലളിത് അടുത്ത സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

google news
justice
നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ആഗസ്റ്റ് 26 ന് വിരമിക്കും.

49ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് നിയമിതനാകും. നിലവില്‍ സുപ്രീംകോടതി ജഡ്ജിയാണ് അദ്ദേഹം. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ആഗസ്റ്റ് 26 ന് വിരമിക്കും. ചീഫ് ജസ്റ്റിസ് എന്‍.വി രമണയാണ് ജസ്റ്റിസ് യു.യു ലളിതിന്റെ പേര് നിര്‍ദേശിച്ചത്.
നവംബര്‍ എട്ടിനു വിരമിക്കുന്ന ലളിതിനു മൂന്നു മാസത്തെ കാലാവധിയാണ് ഇനിയുള്ളത്. 'മുത്തലാഖ്' വിവാഹമോചനം നിയമവിരുദ്ധമാണെന്ന് വിധിച്ച ബെഞ്ചിലെ അംഗമാണ് അദ്ദേഹം.
സുപ്രീം കോടതി ജഡ്ജിയായി ബാറില്‍നിന്ന് നേരിട്ടു നിയമിതനായ ജസ്റ്റിസ് എസ്.എം സിക്രി കഴിഞ്ഞാല്‍ രണ്ടാമത്തെ ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകത കൂടി ലളിതിനുണ്ട്.
1971 ജനുവരി മുതല്‍ 1973 ഏപ്രില്‍ വരെ ജസ്റ്റിസ് സിക്രി ചീഫ് ജസ്റ്റിസായിരുന്നത്.1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983 ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014 ല്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2ജി കേസിന്റെ വിചാരണയില്‍ സി.ബി.ഐയുടെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി ഹാജരായിരുന്നു.

Tags