ജമ്മുകശ്മീരിലെ ഏറ്റവും പഴക്കമേറിയ ജാമിഅ മസ്ജിദിന് തീ പിടുത്തം
jamia

ജമ്മുകശ്മീര്‍ കാര്‍ഗിലിലെ ദ്രാസ് പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ജാമിഅ മസ്ജിദിന് തീ പിടുത്തം. ബുധനാഴ്ച രാത്രിയായിരുന്നു തീപിടുത്തം ഉണ്ടായത്. 
ഇന്ത്യന്‍ സൈന്യവും പൊലീസും അഗ്‌നിശമനസേനയും ചേര്‍ന്ന് തീ അണച്ചെങ്കിലും പള്ളിക്ക് വന്‍ നാശനഷ്ടം സംഭവിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കുളിമുറിയില്‍ നിന്ന് പടര്‍ന്ന തീ മസ്ജിദിലടക്കം ആകെ വ്യാപിക്കുകയായിരുന്നു.
 

Share this story