ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ സുരക്ഷ സേന ഭീകരനെ വധിച്ചു
army

ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിലെ വനിഗാം ബാല പ്രദേശത്ത് സുരക്ഷ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് പ്രദേശത്ത് സുരക്ഷ സേന ​ഓപറേഷൻ തുടങ്ങിയത്.

സൈനിക നീക്കം തുടരുകയാണെന്ന് കശ്മീർ പൊലീസ് എ.ഡി.ജി.പി വിജയ്കുമാർ പറഞ്ഞു. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം കശ്മീരിൽ 75 ഏറ്റുമുട്ടലുകളാണ് നടന്നത്. സൈനിക നീക്കത്തിൽ 126 ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ 33 പേരും പാകിസ്താനിൽ നിന്നുള്ളവരാണ്. 

Share this story