ജഹാംഗീര്‍പുരി കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയം ഇന്ന് സുപ്രീം കോടതിയില്‍
delhi
കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് സുപ്രിംകോടതിയെ സമീപിച്ചു.

ജഹാംഗീര്‍പുരി കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയം ഇന്ന് സുപ്രിംകോടതിയില്‍. ഇന്നലെ തല്‍സ്ഥിതി ഉത്തരവിട്ട ശേഷവും ഒഴിപ്പിക്കല്‍ നടപടി തുടര്‍ന്നതില്‍ കോടതി നിലപാട് നിര്‍ണായകമാണ്. കയ്യേറ്റമൊഴിപ്പിക്കലിനെതിരെ സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് സുപ്രിംകോടതിയെ സമീപിച്ചു.

സംഘര്‍ഷത്തിന് പിന്നാലെയുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ വര്‍ഗീയ രാഷ്ട്രീയ കളിയെന്നും, ദുരുദ്യേശത്തോടെയെന്നും ഹര്‍ജിയില്‍ ആരോപിച്ചു. നോട്ടീസ് പോലും നല്‍കാതെയുള്ള ഒഴിപ്പിക്കല്‍ നടപടിക്കെതിരെ കോണ്‍ഗ്രസിലെ ശശി തരൂര്‍ അടക്കം പ്രതിപക്ഷത്തെ നേതാക്കള്‍ രംഗത്തെത്തി. 

Share this story