ഡൽഹിയിലും സംഘർഷം; ജെബി മേത്തർ എംപിയെ റോഡിലൂടെ വലിച്ചിഴച്ചു
JB Mather MP


ഡൽഹി എഐസിസി ആസ്ഥാനത്ത് സംഘർഷം. നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് പ്രതിഷേധം പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് തടഞ്ഞു. മുതിർന്ന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.

രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തർ എംപിയെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഡൽഹി മുൻ ആരോഗ്യമന്ത്രി കിരൺ വാല്യയും പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, നാഷണൽ ഹെരാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവർത്തകരെയും കൊടിക്കുന്നിൽ സുരേഷ് എംപിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ച് വാഹനത്തിൽ കയറ്റിയെന്ന് കൊടിക്കുന്നിൽ ആരോപിച്ചു.

Share this story