ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള സംഘടനയെ പ്രവർത്തിക്കാൻ അനുവദിക്കില്ല : കേന്ദ്രം സുപ്രീം കോടതിയിൽ

google news
supream court

ദില്ലി : ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം സ്ഥാപിക്കുക എന്ന ലക്ഷ്യമുള്ള ഒരു സംഘടനയെയും  പ്രവർത്തിക്കാൻ   അനുവദിക്കില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ.സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത് .സിമി രാജ്യത്തിൻ്റെ ദേശീയതയ്ക്ക് എതിരാണ് . അന്താരാഷ്ട്ര ഇസ്ലാമിക ക്രമം കൊണ്ടുവരാനാണ് അവർ ശ്രമിച്ചത്  .അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ  രാജ്യത്തെ നിയമങ്ങൾക്ക് വിരുദ്ധമാണ്. ഹർജി  ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Tags