അതിവേഗം യാത്രക്കാരെ പുറത്തിറക്കാൻ മൂന്ന് വാതിലും തുറക്കാൻ ഇൻഡിഗോ
Indigo

ന്യൂഡൽഹി: അതിവേഗം യാത്രക്കാരെ പുറത്തിറക്കാൻ വിമാനത്തിന്റെ മൂന്ന് വാതിലുകളും തുറന്നുകൊടുക്കുമെന്ന തീരുമാനവുമായി ഇൻഡിഗോ എയർലൈൻസ്.

ലോകത്താദ്യമായാണ് ഒരു വിമാനക്കമ്പനി ഇങ്ങനെ ചെയ്യുന്നതെന്ന് ഇൻഡിഗോ സി.ഇ.ഒ റോണൊജോയ് ദത്ത പറഞ്ഞു. മുൻഭാഗത്തെ രണ്ടും പിറകിലെ ഒരു വാതിലുമാണ് (റാംപ്)യാത്രക്കാർക്കായി തുറക്കുക. അഞ്ചോ ആറോ മിനിറ്റ് ഇതുവഴി ലാഭിക്കാൻ കഴിയും. എ 321 വിമാനത്തിൽ നിന്ന് മുഴുവൻ യാത്രക്കാർക്കും പുറത്തിറങ്ങാൻ 13-14 മിനിറ്റെടുക്കും. 

Share this story