വനിതാ ഗുസ്തി താരങ്ങളുടെ ആരോപണം ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അന്വേഷിക്കും, പി.ടി ഉഷ

p t usha

ഫെഡറേഷന്‍ പ്രസിഡന്റ് ലൈംഗികമായി ചൂഷണം ചെയ്തു എന്ന വനിതാ ഗുസ്തി താരങ്ങളുടെ ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങളുടെ കനത്ത പ്രതിഷേധം തുടരുന്നതിനിടയിലാണ് തന്റെ സ്വകാര്യ ട്വിറ്റര്‍ ഹാന്‍ഡിലൂടെ ഒളിമ്പ്യന്‍ പിടി ഉഷ നയം വ്യക്തമാക്കിയത്.

ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ അംഗങ്ങള്‍ക്ക് ഇടയില്‍ ഗുസ്തിതാരങ്ങളുടെ വിഷയം ഉന്നയിച്ചു എന്ന് പിടി ഉഷ തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെ അറിയിച്ചു. കായികതാരങ്ങളുടെ ക്ഷേമമാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്റെ പ്രഥമ പരിഗണന എന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share this story