ഇന്ത്യ മുന്നോട്ട് വെയ്ക്കുന്നത് 'വസുധൈവ കുടുംബകം' എന്ന ആശയം'; ഇവിടെ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാകില്ലെന്ന് മോഹന്‍ ഭാഗവത്
രാഷ്‌ട്ര താൽപര്യങ്ങളെന്നാൽ ഹിന്ദുവിന്റെ താൽപര്യങ്ങളാണ് : മോഹൻ ഭാഗവത്

ഇന്ത്യന്‍ ദേശീയത 'വസുധൈവ കുടുംബകം' എന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അത് ഒരു രാജ്യത്തിനും ഭീഷണിയല്ലെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ ഒരു ഹിറ്റ്‌ലര്‍ ഉണ്ടാകില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സങ്കല്‍പ് ഫൗണ്ടേഷന്‍ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.'നമ്മുടെ ദേശീയത മറ്റുള്ളവര്‍ക്ക് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. അത് നമ്മുടെ രീതിയല്ല. ലോകം ഒരു കുടുംബമാണെന്നതാണ് (വസുധൈവ കുടുംബകം) നമ്മുടെ ദേശീയത നിര്‍ദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകള്‍ക്കിടയില്‍ ഈ വികാരം വര്‍ധിപ്പിക്കുന്നു. അതിനാല്‍ ഒരു ഹിറ്റ്‌ലര്‍ ഇന്ത്യയില്‍ ഉണ്ടാകില്ല. അങ്ങനെ ആരെങ്കിലും ഉണ്ടായാല്‍ രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തെ താഴെയിറക്കും,' ആര്‍എസ്എസ് മേധാവി പറഞ്ഞു.

പുരാതന കാലം മുതല്‍ തന്നെ ഇന്ത്യയുടെ ദേശീയത എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമാണ് വൈവിധ്യം. വ്യത്യസ്ത ഭാഷകളും വ്യത്യസ്ത ദൈവങ്ങളെ ആരാധിക്കുന്ന രീതികളും പ്രകൃതിദത്തമാണെന്നും ഈ രാജ്യം ഭക്ഷണവും വെള്ളവും മാത്രമല്ല, മൂല്യങ്ങളും നല്‍കുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ അതിനെ ഭാരത് മാതാ എന്ന് വിളിക്കുന്നതെ്ന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

Share this story