മധ്യപ്രദേശില്‍ മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
bjp
ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുന്നത്.

മധ്യപ്രദേശില്‍ മൂന്ന് എംഎല്‍എമാര്‍ ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു.  ഒരു ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി), സമാജ് വാദി (എസ്പി) എംഎല്‍എമാരോടൊപ്പം സ്വതന്ത്ര എംഎല്‍എയും ബിജെപിയില്‍ അംഗത്വമെടുത്തു. ഇതോടെ സഭയില്‍ ബിജെപിയുടെ അംഗസംഖ്യ ഉയര്‍ന്നു. സഞ്ജീവ് സിംഗ് കുശ്വാഹ (ബിഎസ്പി), ബിജാവര്‍ രാജേഷ് കുമാര്‍ ശുക്ല (എസ്പി) വിക്രം സിംഗ് റാണ എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുള്‍പ്പെടെയുള്ള നേതാക്കള്‍ സ്വാഗതം ചെയ്തു.

ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ബിജെപി അധികാരത്തിലെത്തുന്നത്. 2020ല്‍ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം 31 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. നിലവില്‍  230 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 128 ആയി ഉയര്‍ന്നു. 

Share this story