ഇളയരാജ അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തി: മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ഭീം ആര്‍മി

google news
എക്സ്പോ 2020യെ സംഗീതസാന്ദ്രമാക്കാന്‍ ഇളയരാജ എത്തുന്നു
ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയെന്നും ഭീം ആര്‍മി

ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീതജ്ഞന്‍ ഇളയരാജ നടത്തിയിരിക്കുന്നതെന്ന് ഭീം ആര്‍മി കേരള. ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയെന്നും ഭീം ആര്‍മി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

നുണകള്‍, അപരവിദ്വേഷങ്ങള്‍, വ്യാജ ബിരുദം, ഭരണഘടനാ വിരുദ്ധമായ നയങ്ങള്‍, 'വിഡ്ഢിത്തങ്ങള്‍ കൊണ്ടുമൊക്കെ കുപ്രസിദ്ധമായ നരേന്ദ്ര മോദിയെ രാജ്യത്തിന്റെ ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറുമായി ഉപമിച്ചതിലൂടെ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് സംഗീത സംവിധായകന്‍ ഇളയരാജ നടത്തിയിരിക്കുന്നത്.ു
ഈ രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുള്ള ഏറ്റവും വലിയ അപകടമായി ബാബാ സഹേബ് ചൂണ്ടി കാണിച്ചിരിക്കുന്നത് ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയാണ്. അതേ ഹിന്ദുത്വ രാഷ്ട്രത്തിന്റെ വക്താവാണ് നരേന്ദ്ര മോദിയും ഇവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘപരിവാറും.'

അംബേദ്കര്‍ മുന്നോട്ടുവച്ച ആധുനിക ജനാധിപത്യത്തെയും സാമൂഹികനീതിയെയും അപ്പാടെ അട്ടിമറിക്കുകയും രാജ്യത്തെ പട്ടിണിയിലേക്കും വംശഹത്യകളിലേക്കും നയിച്ചുകൊണ്ടിരിക്കുകയുമാണ് നരേന്ദ്ര മോദിയെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തി. അത്തരമൊരാളെ ഡോ. ബി.ആര്‍ അംബേദ്കറുമായി ഉപമിച്ച ഇളയരാജയുടെ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. രാജ്യംകണ്ട ഏറ്റവും വലിയ വിദ്യാസമ്പന്നനും ജനാധിപത്യവാദിയുമായ അംബേദ്കറോട് കാണിച്ച അനീതിയുമാണിത്. ഇതിനാല്‍ ഇളയരാജ പ്രസ്താവന പിന്‍വലിക്കണമെന്നും ഇന്ത്യയിലെ ജനങ്ങളോട് മാപ്പുപറയണമെന്നും ഭീം ആര്‍മി കേരള ആവശ്യപ്പെട്ടു.

Tags