നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കും ; പഞ്ചാബില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി

rape

നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന ഭീഷണിയുമായി പഞ്ചാബില്‍ പീഡനത്തിന് ഇരയായ യുവതി. മൊഹാലിയിലാണ് സംഭവം.
2022 നവംബര്‍ 10ന് മൊഹാലിയിലെ കുടുംബ ഗ്രാമത്തില്‍ വച്ചാണ് 25 കാരിയ്ക്ക് നേരെ ലൈംഗീക അതിക്രമമുണ്ടായത്. സംഭവത്തിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. അക്രമി സ്വതന്ത്ര്യമായി നടക്കുകയാണെന്നും തന്നെ ഭീഷണിപ്പെടുത്താറുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. പരാതി നല്‍കിയിട്ടും ഫലം കണ്ടില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

Share this story