അഗ്‌നിപഥ് പദ്ധതി ഇഷ്ട്ടമല്ലെങ്കില്‍ സൈന്യത്തില്‍ ചേരാതിരിക്കുക, ആരും നിങ്ങളെ നിര്‍ബന്ധിക്കില്ല'; വി.കെ സിംഗ്
v k singh
നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

\ഹ്രസ്വകാല സൈനിക പദ്ധതിയായ അഗ്‌നിപഥിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ വിമര്‍ശിച്ച് കേന്ദ്രമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ ജനറല്‍ വി കെ സിംഗ്. പദ്ധതി ഇഷ്ട്ടമല്ലാത്തവര്‍ അത് തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അവര്‍ക്ക് ഇഷ്ട്ടമുണ്ടെങ്കില്‍ ചേര്‍ന്നാല്‍ മതിയെന്ന് വി കെ സിംഗ് അഭിപ്രായപ്പെട്ടു. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സൈന്യത്തില്‍ ചേരുക എന്നത് സ്വമേധയാ എടുക്കേണ്ട തീരുമാനമാണ്. ആരും നിര്‍ബന്ധിക്കേണ്ടതല്ല. റിക്രൂട്ട്‌മെന്റ് പദ്ധതി ഇഷ്ട്ടമല്ലെങ്കില്‍ നിങ്ങള്‍ ചേരാതിരിക്കുക. സൈന്യത്തില്‍ ചേരാന്‍ നിങ്ങളെ ആരാണ് നിര്‍ബന്ധിച്ചത്. നിങ്ങള്‍ ബസുകളും ട്രെയിനുകളും കത്തിക്കുകയാണ്. യോ?ഗ്യതാ ടെസ്റ്റ് പാസായാല്‍ മാത്രമെ സൈന്യത്തിലേക്ക് എടുക്കുകയുള്ളൂ'. വി കെ സിംഗ് പറഞ്ഞു.
 

Share this story