ചരക്ക് സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. നല്‍കുന്നത് അവസാനിപ്പിക്കും ; മമത

ബിജെപിയിതര പ്രതിപക്ഷ ഐക്യത്തിന് മുന്‍കൈയെടുത്ത് മമത ബാനര്‍ജി

പശ്ചിമ ബംഗാളിന് ലഭിക്കേണ്ട ചരക്ക് സേവന നികുതിയുടെ വിഹിതം കൃത്യമായി നല്‍കുന്നില്ലെങ്കില്‍ ജി.എസ്.ടി. നല്‍കുന്നത് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. നികുതിവിഹിതം നല്‍കാന്‍ പറ്റുന്നില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ രാജിവെച്ചു പോകട്ടെയെന്നും മമത പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ വിതരണം ചെയ്യേണ്ട തുക കേന്ദ്രസര്‍ക്കാര്‍ മനപൂര്‍വം വൈകിക്കുകയാണെന്നും ഇതിനെതിരേ ആദിവാസി വിഭാഗങ്ങള്‍ തെരുവിലിറങ്ങണമെന്നും മമത പറഞ്ഞു. കൂലി കുടിശിക കിട്ടാന്‍ തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാരിന്റെ കാലു പിടിക്കണമെന്നാണോ അവര്‍ കരുതുന്നതെന്നും മമത ചോദിച്ചു.

Share this story