'നിങ്ങളുടെ മനസിലെ രാഹുല്‍ ഗാന്ധിയെ ഞാന്‍ കൊന്നു, അയാള്‍ പോയി'; പുതിയ മാറ്റങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി

rahul gandhi

ഭാരത് ജോഡോ യാത്രയിലൂടെ സ്വന്തം പ്രതിച്ഛായ മാറ്റാന്‍ സാധിച്ചുവെന്ന് രാഹുല്‍ഗാന്ധി. ജനങ്ങളുടെ മനസ്സിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുകളഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുളള ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. 

'നിങ്ങളുടെ മനസ്സില്‍ ഒരു രാഹുല്‍ ഗാന്ധി ഉണ്ട്, ഞാന്‍ അയാളെ കൊന്നു. അയാള്‍ എന്റെ മനസ്സില്‍ ഇല്ല. അയാള്‍ പോയി. നിങ്ങള്‍ കാണുന്ന വ്യക്തി രാഹുല്‍ ഗാന്ധിയല്ല,' രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിച്ഛായയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന ചിത്രം നിങ്ങള്‍ സൃഷ്ടിക്കുന്നു. നല്ലതോ ചീത്തയോ, അത് നിങ്ങളുടേതാണ്. എന്റേതല്ല. എനിക്ക് എന്റെ ജോലി ചെയ്യണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Share this story