ഹൈദരാബാദിൽ മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായ് ഒരാൾ പിടിയിൽ
arrested

ഹൈദരാബാദ് : ഹൈദരാബാദിൽ മൂന്ന് ലക്ഷം രൂപയുടെ കളള നോട്ടുമായി ഒരാൾ പിടിയിൽ. ചൊവ്വാഴ്ച ഇന്ദ്രനഗർ കോളനിയിൽ വച്ചാണ് പിടിക്കൂടിയത്.കളള നോട്ടുമായി രമേഷ് ബാബു യാത്ര ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ച പൊലീസ് അയാളെ പിന്തുടരുകയായിരുന്നു. പിന്നീട് പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അീറിയിച്ചു.ഇയാളിൽ നിന്ന് മൂന്ന് ലക്ഷത്തിലതികം രൂപയുടെ കളള പണവും, ഒരു ലാപ് ടാപ്പും, രണ്ട് പ്രിന്‍റിങ്ങ് മെഷീനുകളും ,ഒരു പേപ്പർ കട്ടിംഗ് മെഷീനും ,ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് സെപ്തബർ 19 നാണ് ഗോപാലപുരം പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചത്. പഴക്കച്ചവടക്കാരനായ ഗോപി രാമ സ്വമിക്ക് ബാബുവിൽ നിന്നും ലഭിച്ച 200 കളളനോട്ടാണെന്ന് സംശയം തോന്നിയതിനാൽ പരാതിപെടുകയായിരുന്നു.

Share this story