തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിത മെമ്പര്‍മാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് ഭര്‍ത്താക്കന്മാരും സഹോദരന്മാരും
pledge
.സ്ത്രീകള്‍ക്ക് പകരം പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിത മെമ്പര്‍മാര്‍ക്ക് പകരം സത്യപ്രതിജ്ഞ ചെയ്തത് കുടുംബാംഗങ്ങള്‍. മധ്യപ്രദേശിലെ സാഗര്‍നഗര്‍ ജില്ലയിലെ ജയ്‌സിനഗറിലാണ് വനിതാ അംഗങ്ങള്‍ക്ക് പകരമായി അവരുടെ ഭര്‍ത്താക്കന്‍മാരും, സഹോദരന്‍മാരുള്‍പ്പെടെ ഏഴ് പുരുഷന്‍മാരാണ് സത്യപ്രതിജ്ഞ ചെയ്തത്.സ്ത്രീകള്‍ക്ക് പകരം പുരുഷന്‍മാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. തുല്യത ഉറപ്പ് വരുത്തുമെന്നും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. പറയുന്നതിന് വിപരീതമായി ചെയ്തതോടെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞ തദ്ദേശ 21 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതില്‍ 10 പേര്‍ വനിത അംഗങ്ങളാണ്. ഇതില്‍ മൂന്ന് വനിതാ അംഗങ്ങള്‍ മാത്രമാണ് സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തത്.

Share this story