കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്: ഒറ്റ ദിവസത്തിനിടെ 8,822 രോഗികള്‍
covid test
മുന്‍ ദിവസത്തേക്കാള്‍ 33 ശതമാനം കൂടുതലാണിത്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിന്‍ വന്‍ വര്‍ധന. ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേര്‍ക്കാണ്. 15 പേര്‍ മരിച്ചു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ 2,228 പേര്‍ക്കാണ് കൂടുതലായി രോഗബാധ. മുന്‍ ദിവസത്തേക്കാള്‍ 33 ശതമാനം കൂടുതലാണിത്. 5718 പേര്‍ രോഗമുക്തരായി. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മാത്രം 1118 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ 2956 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയില്‍ 80 ശതമാനവുമായി വര്‍ധിച്ചു. മെയ് പത്തിന് ശേഷമുള്ള തലസ്ഥാനഗരിയിലെ ഏറ്റവും ഉയര്‍ന്ന വര്‍ധനവാണിത്. പരിശോധനകളുടെ എണ്ണം 8,700ല്‍ നിന്ന് 17,000മായി ഉയര്‍ന്നതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉള്‍പ്പടെ മിക്ക സംസ്ഥാനങ്ങളിലെയും കണക്ക് കുത്തനെ ഉയര്‍ന്നു

Share this story