യുപിയില്‍ ഭാരത് ജോഡോ യാത്രയില്‍ വന്‍ ജനാവലി

rahul gandhi

ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസങ്ങള്‍ മാത്രമേ കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്ര പര്യടനം നടത്തിയുള്ളൂ എങ്കിലും യാത്രക്ക് ലഭിച്ച ജനസ്വീകാര്യതയില്‍ അത്ഭുതത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. ലോണി അതിര്‍ത്തി മുതല്‍ മുസ്ലീം ജനവിഭാഗങ്ങള്‍ കൂട്ടത്തോടെ എത്തിയതാണ് ജനക്കൂട്ടത്തിനുള്ള ഒരു കാരണമെന്നാണ് വിശദീകരണം.

'യാത്ര കടന്നുപോവുന്ന പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലകളില്‍ സാമാന്യം വലിയ മുസ്ലീം ജനസംഖ്യയുണ്ട്.  മദ്രസ കുട്ടികള്‍, ബുര്‍ഖ ധരിച്ച സ്ത്രീകള്‍, പുരോഹിതര്‍, തുടങ്ങി ഒരുപാട് പേര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നടക്കാനായി എത്തി', ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമാവാന്‍ എസ്പിയെയും ബിഎസ്പിയെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെങ്കിലും അവര്‍ ക്ഷണം നിരാകരിക്കുകയായിരുന്നു. ഇരുവരേയും ഞെട്ടിച്ചാണ് കോണ്‍ഗ്രസ് റാലിയിലേക്കുള്ള ജന ഒഴുക്ക്

Share this story