ഹിമാചൽ പ്രദേശിൽ കോട്ടി പാലത്തിനു സമീപം കൂറ്റന്‍ മല ഇടിഞ്ഞുവീണു
huge-mountain-collapsed

ഹിമാചല്‍പ്രദേശിലെ കോട്ടി പാലത്തിനു സമീപം മലയിടിഞ്ഞു വീണു . കനത്ത മഴയെ തുടര്‍ന്ന് ചെറുതായി പൊട്ടല്‍ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകള്‍ മാറി നിന്നതോടെ വന്‍ അപകടമാണ് ഒഴിവായത്. കഴിഞ്ഞ ദിവസങ്ങളിലായി അതിശക്തമായ മഴയാണ് ഹിമാചല്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാറക്കെട്ടുകളാല്‍ നിറഞ്ഞ ബലേയി-കോട്ടി റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തുണ്ടായിരുന്നവര്‍ പകര്‍ത്തിയ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ചെറുതായി പൊട്ടല്‍ ഉണ്ടാകുന്നത് മനസ്സിലായതോടെ ആളുകള്‍ മാറി നില്‍ക്കുകയായിരുന്നു. പിന്നീട് നിമിഷനേരം കൊണ്ട് അതിതീവ്രതയോടെ പാറക്കെട്ടുകള്‍ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു. പാലത്തില്‍ നിന്നിരുന്ന ആളുകള്‍ ഓടി രക്ഷപ്പെട്ടു.
 

Share this story