ശക്തമായ മഴയിൽ യാത്രാ മാർഗം തടസ്സപ്പെട്ടു : റായ്പ്പൂരിൽ പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ കട്ടിലിൽ ചുമന്ന് ബന്ധുക്കൾ
kjhgf

ശക്തമായ മഴയിൽ യാത്രാ മാർഗം തടസ്സപ്പെട്ടു : റായ്പ്പൂരിൽ പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ കട്ടിലിൽ ചുമന്ന് ബന്ധുക്കൾ

റായ്പൂർ : ശക്തമായ മഴയിൽ യാത്രാ മാർഗം തടസ്സപ്പെട്ടതോട പാമ്പുകടിയേറ്റ സ്ത്രീയെ ആശുപത്രിയിലെത്തിക്കാൻ കട്ടിലിൽ ചുമന്ന് ബന്ധുക്കൾ. ചത്തീസ്ഗഡിലെ മുംഗേലി ജില്ലയിലാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കനത്ത മഴയെത്തുടർന്ന് ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഗ്രാമത്തിലെത്താൻ കഴിയാത്തതിനാൽ പാമ്പുകടിയേറ്റ ആദിവാസി സ്ത്രീയെ അരയോളം വെള്ളത്തിന് കുറുകെ ഒരു കട്ടിലിൽ ചുമന്നുകൊണ്ടാണ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. മുംഗേലി ജില്ലയിലെ നദിക്ക് കുറുകെ എട്ട് ഗ്രാമവാസികൾ ചേർന്നാണ് യുവതിയെ കട്ടിലിൽ ചുമന്നത്. 

കനത്ത മഴയെ തുടർന്ന് ഒറ്റപ്പെട്ട മറ്റൊരു ഗ്രാമത്തിൽ പെട്ടുപോയ ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഗ്രാമത്തിലെത്താൻ പ്രയാസമാണെന്ന് മുംഗേലി അഡീഷണൽ കളക്ടർ തീർഥരാജ് അഗർവാൾ പറഞ്ഞു. "ഇതൊരു പ്രത്യേക കേസായിരുന്നു. നുള്ളയിൽ വെള്ളം നിറഞ്ഞതിനാലാണ് അവരെ കട്ടിലിൽ കയറ്റി കൊണ്ടുപോകേണ്ടി വന്നത് എന്ന് അഡീഷണൽ കളക്ടർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.  

Share this story