ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന സംഭവം ; മോര്‍ബി നഗരസഭയ്‌ക്കെതിരെ ഹൈക്കോടതി

morbi

ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം തകര്‍ന്നുണ്ടായ വന്‍ ദുരന്തത്തില്‍ മോര്‍ബി നഗരസഭയ്ക്ക് ഗുജറാത്ത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തൂക്കുപാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയത് ശരിയായ രീതിയിലല്ല. പാലത്തിന്റെ അറ്റകുറ്റപ്പണിക്ക് എന്താണ് ടെണ്ടര്‍ വിളിക്കാതിരുന്നതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാര്‍ ചോദിച്ചു.

പാലത്തിന്റെ അറ്റകുറ്റപ്പണിക്കായി 15 വര്‍ഷത്തേക്ക് ഒറേവ ഗ്രൂപ്പിനാണ് മോര്‍ നഗരസഭ കരാര്‍ നല്‍കിയത്. 135 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മോര്‍ബി നഗരസഭയാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചു. കരാര്‍ 2017 ന് ശേഷവും പുതുക്കാതിരുന്നിട്ടും വീണ്ടും എന്ത് അടിസ്ഥാനത്തിലായിരുന്നു പാലത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കമ്പനി മേല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.

Share this story