ഗുജറാത്തിൽ മൂന്നു വയസ്സുകാരിയെ പുലി കൊന്നുതിന്നു
പാലക്കാട് ജനവാസ മേഖലകളിൽ പുലി : പരിശോധന കർശനമാക്കി വനംവകുപ്പ്

അംറേലി: ഗുജറാത്തിലെ അംറേലി ജില്ലയിൽ മൂന്നു വയസ്സുകാരിയെ പുലി കൊന്നുതിന്നു. ജില്ലയിലെ ജീര ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. വീടിനടുത്തുനിന്ന് കുട്ടിയെ കടിച്ചുകൊണ്ടുപോകുകയായിരുന്നു.

പാതി തിന്നനിലയിൽ പിന്നീട് മൃതദേഹം കണ്ടെത്തി. പുലിയെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. നേരത്തെയും ഇവിടെ പ്രദേശവാസികളെ പുലി ആക്രമിച്ച സംഭവങ്ങളുണ്ടായിരുന്നു. 

Share this story