ത്രിവർണ്ണ പതാകയിലെ ത്രിവർണ്ണം മധുര പലഹാരത്തിലും അവതരിപ്പിച്ച് ഗുജറാത്തിലെ വിപണികൾ
Tricolor flag

വഡോദര: ത്രിവർണ്ണ പതാകയിലെ ത്രിവർണ്ണം മധുര പലഹാരത്തിലും അവതരിപ്പിച്ച് ഗുജറാത്തിലെ വഡോദരയിലെ വിപണികൾ. സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വിതരണം ചെയ്യാനാണ് ത്രിവർണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നത്.

പലഹാരത്തിന് രൂപം നൽകുന്നതിനായി വാനിലയ്‌ക്കൊപ്പം കുങ്കമ നിറവും പിസ്തയുമാണ് ഉപയോഗിക്കുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കി. തിരംഗ ബർഫി, തിരംഗ മലായ് പെൻഡ എന്നിവയാണ് പ്രധാനമായും നിർമ്മിക്കുന്നതെന്നും വ്യക്തമാക്കി.
 

Share this story