ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ മതിയെന്ന് ഗുജറാത്ത് കോണ്‍ഗ്രസ്സും
rahul

പാര്‍ട്ടി ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെത്തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് സമിതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം വന്നത്. സമിതിയിലെ മുഴുവന്‍ അംഗങ്ങളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി.

സമിതിയിലെ എല്ലാ അംഗങ്ങള്‍ക്കും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനായി വരണമെന്ന വികാരമാണുള്ളത്. ഇക്കാര്യം ദേശീയ നേതൃത്വത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്ന് മുഖ്യവക്താവ് മനീഷ് ദോഷി പറഞ്ഞു.
ഇന്ത്യയുടെ ഭാവിയും യുവജനങ്ങളുടെ ശബ്ദവുമായ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനാവണം.


സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുത്ത എല്ലാ നേതാക്കളും ആവേശത്തോടെ ഇക്കാര്യം ആവശ്യപ്പെട്ടു', യോഗത്തിന് ശേഷം ഗുജറാത്ത് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ ചത്തീസ്ഗഡ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് സമിതികളും ദേശീയ അദ്ധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ ആവശ്യപ്പെട്ടിരുന്നു.

Share this story