ഒരു കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കും: ജനപ്രിയ പദ്ധതിയുമായി യോഗി ആദിത്യനാഥ്
yogi
പ്രത്യേക പദ്ധതികള്‍ ആരംഭിക്കുമെന്നും ഒരാള്‍ക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സര്‍ക്കാര്‍ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി പ്രത്യേക പദ്ധതികള്‍ ആരംഭിക്കുമെന്നും ഒരാള്‍ക്ക് പോലും ജോലിയില്ലാത്ത കുടുംബങ്ങളുടെ വിവരം ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

' സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപിയുടെ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ യുവാക്കളുടെ കഴിവ് തിരിച്ചറിയുന്നതിനായി സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ തുടങ്ങീ നിരവധി പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ അഞ്ച് ലക്ഷം യുവാക്കള്‍ക്കാണ് ജോലി നല്‍കിയത്. 60ലക്ഷത്തോളം ആളുകള്‍ക്ക് സ്വയം തൊഴിലിനായി വായ്പ നല്‍കി' യോഗി പറഞ്ഞു.

Share this story