ഗോവിന്ദ്​ പൻസാരെ കൊലക്കേസ്​ : അ​ന്വേ​ഷ​ണം എ.ടി.എസിന്​ കൈമാറി ബോം​ബെ ഹൈകോടതി ഉത്തരവ്

google news
bombay high court

മും​ബൈ : മ​ഹാ​രാ​ഷ്ട്ര​യി​ലെ സി.​പി.​ഐ നേ​താ​വ് ഗോ​വി​ന്ദ് പ​ൻ​സാ​രെ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ന്വേ​ഷ​ണം മ​ഹാ​രാ​ഷ്ട്ര ഭീ​ക​ര വി​രു​ദ്ധ സേ​ന​ക്ക് (എ.​ടി.​എ​സ്) കൈ​മാ​റി ബോം​ബെ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. പ​ൻ​സാ​​രെ​യു​ടെ മ​ക​ൾ സ്മി​ത, മ​രു​മ​ക​ൾ മേ​ഘ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് വി​ധി. മ​ഹാ​രാ​ഷ്ട്ര സി.​ഐ.​ഡി​യു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് (എ​സ്.​ഐ.​ടി ) കേ​സ് ഇ​തു​വ​രെ അ​ന്വേ​ഷി​ച്ച​ത്.

കൊ​ല​പാ​ത​കം ന​ട​ന്ന് ഏ​ഴു​വ​ർ​ഷം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം എ.​ടി.​എ​സി​ന് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ ഹ​ര​ജി ന​ൽ​കി​യ​ത്. എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ തൃ​പ്ത​ര​ല്ലെ​ന്നി​രി​ക്കെ കേ​സ് എ.​ടി.​എ​സി​ന് കൈ​മാ​റു​ന്ന​തി​ൽ എ​തി​ർ​പ്പി​ല്ലെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ശോ​ക് മു​ന്ദ​ർ​ഗി അ​റി​യി​ച്ച​തോ​ടെ​യാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2019 ൽ ​ന​ല്ല​സൊ​പ്പാ​ര ആ​യു​ധ വേ​ട്ട​കേ​സ് അ​ന്വേ​ഷി​ക്കെ എ.​ടി.​എ​സാ​ണ് ഡോ. ​ന​രേ​ന്ദ്ര ദാ​ബോ​ൽ​ക​ർ വ​ധ​ക്കേ​സി​ലെ ഷാ​ർ​പ്പ് ഷൂ​ട്ട​ർ​മാ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags