ഗെഹ്ലോട്ട് സച്ചിന്‍ പൈലറ്റ് പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ ; ജയറാം രമേശ്

‘മണിപ്പൂരില്‍ വാക്‌സിനേഷന്‍ 48 ശതമാനം മാത്രം’, ബി.ജെപി സര്‍ക്കാരിന് എതിരെ ജയറാം രമേശ്

പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ രാജസ്ഥാന്‍ കോണ്‍ഗ്രസിലുള്ളൂവെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ്. അശോക് ഗലോട്ട് അനുഭവ സമ്പത്തുള്ള നേതാവാണെന്നും  സച്ചിന്‍ പൈലറ്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന് കരുതുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു. 

അതേസമയം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയോ മറ്റ് നേതാക്കളോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് ഗലോട്ടും, അവസാന ഒരു വര്‍ഷം പദവി വേണമെന്ന് സച്ചിന്‍ വിഭാഗവും ആവശ്യപ്പെട്ടിരിക്കുകയാണ്. സച്ചിനെതിരെ പരസ്യമായി വിമര്‍ശനം നടത്തുകയാണ് ഗലോട്ട്.

Share this story