ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിന് നേരെയുണ്ടായ ആക്രമണം : കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്ന് ഗൗതം ഗംഭീർ

google news
ഗൗതം ഗംഭീറിന് വീണ്ടും ഐഎസിന്റെ വധ ഭീഷണി

ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷ യാത്രയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ബിജെപി എംപി ഗൗതം ഗംഭീർ. ആക്രമണം അത്യന്തം ദുഃഖകരമാണ്. സംഭവം ഡൽഹിക്കാരുടെ ചിന്താഗതികൾക്കും സംസ്‌കാരത്തിനും എതിരാണെന്ന് ഗൗതം ഗംഭീർ പറഞ്ഞു.

പ്രദേശത്ത് സമാധാനം നിലനിർത്താൻ എല്ലാ ജനങ്ങളോട് താൻ അഭ്യർത്ഥിക്കുന്നതായി ഗൗതം പറഞ്ഞു. കുറ്റവാളികൾ കഠിനമായി ശിക്ഷിക്കപ്പെടണം. ഈ കുറ്റകൃത്യം ചെയ്തവരെ ഡൽഹിക്കാർ എന്ന് വിളിക്കാനോ ഇവിടെ ജീവിക്കാനോ അർഹതയില്ലാവരാണെന്നും ഗൗതം ഗംഭീർ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സംഘർഷത്തിൽ നിരവധി വിശ്വാസികൾക്കും പൊലീസിനും പരുക്കേറ്റിരുന്നു.

ഡൽഹിയിലെ ജഹാംഗീർ പുരിയിലാണ് ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം ഉണ്ടായത്. നിരവധി വാഹനങ്ങൾ തകർത്തതായും കല്ലേറ് നടന്നതായുമാണ് റിപ്പോർട്ട്. ജഹാംഗീർപുരിയിൽ വൻ പൊലീസ് സന്നാഹത്തെ സുരക്ഷയ്ക്കായി സജ്ജമാക്കി. 00 ദ്രുതകർമ്മ സേനാംഗങ്ങളെ നിയോഗിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണം തുടരുകയാണ്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

Tags