ഇന്ധന വിലവര്‍ധനവ്: ദില്ലിയില്‍ ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്
strike
ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

പെട്രോള്‍,ഡീസല്‍,സിഎന്‍ജി വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്. ടാക്‌സി നിരക്ക് കൂട്ടണം സിഎന്‍ജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകള്‍ മുന്നോട്ടുവെക്കുന്നത്.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

എന്നാല്‍ സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ ഇന്നു മുതല്‍ അനിശ്ചിതകാലത്തേക്കുള്ള പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിരക്കുവര്‍ധന അടക്കം ചര്‍ച്ചചെയ്യാന്‍ സമിതിയെ രൂപീകരിക്കുമെന്ന് ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് യൂണിയനുകള്‍.

Share this story